Saturday, May 11, 2024
keralaNewsObituary

എരുമേലിയില്‍ ഓട്ടോ അപകടത്തില്‍ മരിച്ച അന്‍സിലിന്റെ സംസ്‌കാരം നാളെ .

എരുമേലി കൊരട്ടി കാന്താരി വളവില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ റോഡരികിലെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അന്‍സിലിന്റെ സംസ്‌കാരം നാളെ (20/2) രാവിലെ 11 മണിക്ക് കൊരട്ടി സെന്റ് ജോസഫ് പുത്തന്‍ പള്ളിയില്‍ നടക്കും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.കുറുവാമൂഴി അഞ്ചാം മൈല്‍ സ്വദേശിയും,ഓട്ടോ ഡ്രൈവറുമായ പള്ളിക്കശേരി പി ഒ ദേവസ്യ(തങ്കച്ചന്‍),ഭാര്യ.ജോളി :മരുമകള്‍ ശാമിലി,എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു .ദേവസ്യയുടെ മകന്റെ മകന്‍ ഒരു വയസുള്ള അന്‍സിലാണ് മരിച്ചത് .സാരമായി പരിക്കേറ്റ ജോളി , ശാമിലി എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.എരുമേലിയില്‍ നിന്നും കുറുവാമൂഴി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ഓട്ടോയുടെ ആക്‌സില്‍ ഒടിഞ്ഞതാകാം അപകട കാരണമെന്നും പറയുന്നു.