Monday, April 29, 2024
keralaLocal NewsNews

എരുമേലയില്‍ മദ്യവില്‍പ്പന യുവാവ് എക്‌സൈസ് പിടിയില്‍.

ബൈക്കില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം ബിവ്‌റേജസ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം വാങ്ങി 100, 200 രൂപ ലാഭം എടുത്ത് വില്‍പ്പന നടത്തിവന്ന മൂക്കന്‍പെട്ടി കോട്ടക്കുഴിയില്‍ വീട്ടില്‍ ജോസപ്പാന്‍ എന്ന് വിളിക്കുന്ന ജോസഫ് മകന്‍ ജിനേഷ് (39) എന്നയാളെ എരുമേലി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത്.ബൈക്ക് കസ്റ്റഡിയില്‍ എടുത്തു.മുന്‍ അബ്കാരി കേസിലെ പ്രതിയും നിരവധി തവണ എക്‌സൈസിനേയും പോലിസിനെയും കബളിപ്പിച്ച് വനത്തില്‍ ഒളി സങ്കേതത്തില്‍ നിന്നുകൊണ്ട് ഏജന്റിനെ വച്ചും മദ്യക്കച്ചവടം നടത്തി വരവേയായിരുന്നു അറസ്റ്റ്. ബെവ്‌കോ ഔട്ട്ലെറ്റില്‍ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി ചെറിയ കുപ്പികളിലാക്കി വിതരണം ചെയ്യുന്നതായി നിരവധി പരാതിയാണ് അധികൃതര്‍ക്ക് ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ ഷാഡോ ടീം മാമ്മന്‍ ശാമുവേല്‍, രതീഷ് പി ആര്‍- സമീര്‍ റ്റി എ, രതീഷ് കെ എസ്, പ്രിവന്റീവ് ഓഫീസര്‍ രമേശ് സി ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.