Sunday, May 5, 2024
keralaNews

എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 170 യാത്രക്കാരുമായി 6.20 ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ്.