Friday, April 26, 2024
keralaNews

തെതരഞ്ഞെടുപ്പിലെ വീഴ്ചകള്‍ തുറന്നുപറഞ്ഞ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.

നിയസഭാ തെതരഞ്ഞെടുപ്പിലെ വീഴ്ചകള്‍ തുറന്നുപറഞ്ഞ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജോസ് കെ മാണി, മേഴ്സിക്കുട്ടിയമ്മ എന്നിവരെ വിമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പാലായില്‍ ജോസ് കെ മാണി തോല്‍ക്കാന്‍ കാരണം ജനകീയത ഇല്ലായ്മയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുണ്ടറയില്‍ മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.പാലായില്‍ യുഡിഎഫ് പാര്‍ട്ടിയുടെ ജനകീയത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയത് പരാജയത്തിന് കാരണമായി. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച പാലാ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള കാരണം കേരളാ കോണ്‍ഗ്രസ് എമ്മും അവരുടെ നേതാവുമാണ്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.തെരഞ്ഞെടുപ്പ് സമയത്ത് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. പാലായില്‍ ഒരു പഞ്ചായത്ത് ഒഴികെ എല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവ രീതിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുണ്ടറയില്‍ എല്‍ഡിഎഫ് സ്ഥാനാത്ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത് മുതലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.