Wednesday, May 1, 2024
keralaLocal NewsNews

“എന്റെ തൊഴിൽ –  എന്റെ അഭിമാനം” വിവര ശേഖരണ പൂർത്തീകരണം പഞ്ചായത്തുതല പ്രഖ്യാപനം നടത്തി.

മണിമല: കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിനു (കെ-ഡിസ്ക്) കീഴിൽ നോളജ് എക്കോണമി മിഷൻ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവൽക്കരിക്കുന്നതിനും , ഇതിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി,പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ, കുടുംബശ്രീ നിയോഗിച്ച എന്യൂമറേറ്റർമാർ  ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി തൊഴിൽനേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേയിലൂടെ ശേഖരിക്കുകയാണ് ചെയ്തത്.മണിമല ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലായി 72 എന്യൂമറേറ്റർമാരാണ് വിവര ശേഖരണത്തിന് നേതൃത്വം നൽകിയത്. മെയ് മാസം 8 മുതൽ 15 വരെയുള്ള ഒരാഴ്ചക്കുള്ളിൽ നമ്മുടെ പഞ്ചായത്തിലെ 5556 വീടുകളാണ് ഇവർ സന്ദർശിച്ചത് .ഈ വീടുകളിൽ നിന്നും 3993 തൊഴിൽ അന്വേഷകരെ കണ്ടെത്തി . ഇതിൽ 2239 പേർ സ്ത്രീകളും . 1754 പേർ പുരുഷൻമാരുമാണ് . ഇവരിൽ 414 പേർ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരാണ്. സാങ്കേതിക മേഖലകളിലുൾപ്പടെ ബിരുദധാരികളായ 1465 പേരാണുള്ളത് . ഡിപ്ലോമക്കാരായ 542 പേരും IT രംഗത്ത് പ്രാവീണ്യമുള്ള 244 പേരും +2 വിദ്യാഭ്യാസ യോഗ്യതയുള്ള 1328 പേരുമുണ്ട്.20 വയസിൽ താഴെ പ്രായമുള്ള 502 പേരും,21 നും 30 നും ഇടയിൽ പ്രായമുള്ള 2102 പേരും,31 മുതൽ 40 വയസ്സ് വരെയുള്ളവർ 906 ഉം 41 മുതൽ 50 വരെ പ്രായമുള്ളവർ 371 പേരുമാണ് ….. 51 നും 56 നും ഇടയിൽ പ്രായമുള്ള 96 പേരും 56 വയസ്സിനുമുകളിൽ പ്രായമുള്ള 16 പേരുമാണ്  തൊഴിൽ അന്വേഷകരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.പരിപാടി മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജെയിംസ് പി സൈമൺ ഉദ്ഘാടനം ചെയ്തു.വിവരശേഖരണത്തിന് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ.ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ്.ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ.ജില്ലാ മിഷൻ ഭാരവാഹികൾ.ഗ്രാമപഞ്ചായത്ത് സെക്രട്ടറി.എന്യൂമറേറ്റർമാർക്കുള്ള പരിശീലനവും, മോണിറ്ററിംഗും ഫലപ്രദമായി നിർവ്വഹിച്ച നമ്മുടെ ടെക്നിക്കൽ അസിസ്റ്റന്റ്.കുടുംബശ്രീ അംബാസിഡർ എന്നിവർ നേതൃത്വം നൽകി.