Sunday, May 5, 2024
EntertainmentkeralaNews

എനിക്ക് ഉര്‍വശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല ;മനോജ് കെ ജയന്‍

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി ഉര്‍വശി. അതുപോലെതന്നെ മലയാള സിനിമയിലെ അനുഗ്രഹീത കലാകാരനാണ് മനോജ് കെ ജയന്‍. ഇരുവരും ജീവിതത്തില്‍ ഒന്നായപ്പോള്‍ അവരെ ഇഷ്ടപെടുന്ന ആരാധകര്‍ ആ ഒത്തുചേരലില്‍ ഒരുപാട് സന്തോഷിച്ചിരുന്നു. 2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്.2001 ലാണ് ഇവര്‍ക്ക് കുഞ്ഞാറ്റ എന്ന മകള്‍ ജനിക്കുന്നത്, മകള്‍ക്ക് എട്ട് വയസ്സ് ഉള്ളപ്പോഴാണ് മനോജൂം ഉര്‍വശിയും വേര്‍പിരിയുന്നത്..

കുഞ്ഞാറ്റക്ക് 11 വയസ്സുള്ളപ്പോഴാണ് മനോജ് ജെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇവര്‍ക്ക് ഒരു മകന്‍ പിറന്നിരുന്നു.തന്റെ മകള്‍ക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം കഴിച്ചതെന്നും അന്ന് മനോജ് പറഞ്ഞിരുന്നു, ആശ സ്വന്തം മകളെപോലെയാണ് കുഞ്ഞാറ്റയെ നോക്കുന്നതെന്നും, കുഞ്ഞാറ്റക്കും ആശ അമ്മ തന്നെയാണെന്നും താരം പറയുന്നു.

വിവാഹമോചന ശേഷം ഉര്‍വശിയും രണ്ടാമത് വിവാഹം കഴിച്ചിരുന്നു.ആശ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് താന്‍ ജീവിതം എന്താന്നെന്ന് അറിയുന്നതും ഒരു കുടുംബ നാഥനായി മാറിയതും എന്നാണ് മനോജ് പറയുന്നത്. ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ആശയാണ്, നമ്മള്‍ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ ഒരു സന്ദര്‍ഭങ്ങളിലും ആശയാണ് എനിക്ക് പറഞ്ഞു തന്നത്.എന്നെ മാത്രമല്ല എന്റെ അച്ഛനെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നതും ആശയാണ്.

ഉര്‍വശിയുടെ മകന്‍ ഇടക്ക് കുഞ്ഞാറ്റയെ കാണാന്‍ വാശിപിടിച്ച് കറയാറുണ്ട്, അപ്പോള്‍ ഞാന്‍ മോളെ ഉര്‍വശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ ചിലപ്പോള്‍ കൊണ്ടുവിടാറുമുണ്ട്, എനിക്ക് ഉര്‍വശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല, അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയാക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.ഇപ്പോള്‍ 20 വയസുള്ള കുഞ്ഞാറ്റ അമ്മയുടെയും അച്ഛന്റെയും ഒപ്പമാണ് നില്‍ക്കുന്നത്. കുറച്ച് നാള്‍, മനോജിനൊപ്പവും, ബാക്കി നാള്‍ അമ്മയോടൊപ്പവുമാണ് കുഞ്ഞാറ്റ ഉണ്ടാകാറുള്ളത്, ഇടക്ക് ടിക് ടോക്കിലൂടെ കുഞ്ഞാറ്റ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു,