Friday, May 17, 2024
indiaNewsUncategorized

ഋഷി തുല്യനായ മനുഷ്യനാണ് ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതെന്ന് മുസ്ലിം നേതാവ് ഉമര്‍ അഹമ്മദ് ഇല്യാസി

ന്യൂഡല്‍ഹി: ഋഷി തുല്യനായ മനുഷ്യനാണ് ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് എന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഡോ ഉമര്‍ അഹമ്മദ് ഇല്യാസി. ന്യൂഡല്‍ഹിയിലെ മുസ്ലിം പള്ളിയിലും, മദ്രസയിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം ഋഷി തുല്യനാണ്. രണ്ടു മതങ്ങളുടെ ആരാധനാ രീതികളും, ദൈവവും വ്യത്യസ്തമാണെങ്കിലും മനുഷ്യത്വത്തിന് ഇരുവരും പ്രാധാന്യം നല്‍കുന്നു. മതത്തിനും വിശ്വാസങ്ങള്‍ക്കും ഉപരി രാജ്യമാണ് തങ്ങള്‍ക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.                                                                                                         കസ്തുര്‍ബ ഗാന്ധി റോഡിലുള്ള പള്ളിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പഴയ ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിലുള്ള താജ്വീടുള്‍ ഖുര്‍ആന്‍ മദ്രസയിലാണ് സന്ദര്‍ശനം നടത്തിയത്. കൂടാതെ മദ്രസയിലെ കുട്ടികളുമായി ഉല്ലസിക്കുകയും, അദ്ധ്യാപകരുമായി സംവദിക്കുകയും ചെയ്തതെന്ന് മദ്രസ ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ സൂചിപ്പിച്ചു. പള്ളികളില്‍ ഇതിന് മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭാഗവത് മദ്രസയില്‍ പോകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെ എത്തിയത്. മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച മൂലം ആര്‍ എസ് എസുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മുസ്ലിം സമുദായത്തിലെ നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഹിജാബ്, ഗ്യാന്‍വാപി, സമാധാനം, ജനസംഖ്യ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സര്‍സംഘ ചാലകിനോടൊപ്പം ആര്‍ എസ് എസ് നേതാക്കളായ ഡോ കൃഷ്ണ ഗോപാല്‍, ഇന്ദ്രേഷ് കുമാര്‍, രാം ലാല്‍, കരിഷ് കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായാണ് സര്‍സംഘ ചാലക് ഇത്തരമൊരു സംവാദത്തില്‍ പങ്കെടുത്തതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേകര്‍ പറഞ്ഞു.      ഹിജാബുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ ഉണ്ടായ ചെറിയൊരു കാര്യത്തെ വഷളാക്കിയത് പോപ്പുലര്‍ ഫ്രണ്ടാണ്. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹിജാബ്, ഗ്യാന്‍ വ്യാപി ഉള്‍പ്പെടെ ഉള്ള വിഷയങ്ങളില്‍ മോഹന്‍ ഭാഗവത് മുസ്ലിം സമുദായ നേതാക്കളുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ചാന്‍സിലറും, ലഫ്റ്റനന്റ് ജനറലുമായിരുന്ന സമീര്‍ ഉദിന്‍ ഷാ, മുന്‍ എം പി ഷാഹിദ് സാദിഖി, വ്യവസായി സായിദ് ഷെര്‍വാനി തുടങ്ങിയവര്‍ ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുത്തു.                                                     അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം മത നേതാക്കളുടെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിച്ചത്. സമാധാനം നിലനില്‍ക്കുന്നതിന് വേണ്ടി അവര്‍ നല്‍കിയ സന്ദേശം മാതൃകാപരമാണ്. മതപരമായ വേര്‍തിരിവുകള്‍ മാറ്റി നിര്‍ത്തി എല്ലാവരുടെയും മനസ്സില്‍ ദേശീയത എന്ന വികാരം ഉണ്ടാവണമെന്നാണ് ആര്‍ എസ് എസിന്റെ ചിന്താഗതി.