Monday, May 13, 2024
keralaNews

ഈരാറ്റുപേട്ടയില്‍ നിരവധി വാഹന മോഷണ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിയുടെ ഡിസ്‌ക്കവര്‍ ബൈക്ക് ഉള്‍പ്പെടെ നിരവധി ബൈക്കുകള്‍ മോഷ്ടിച്ച ഈരാറ്റുപേട്ട സ്വദേശികളായ അഫ്സല്‍ (22), ഉബൈദ് (20) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസം ആനിപ്പടി സ്വദേശിയുടെ വീട്ടില്‍ നിന്നും ഇന്‍വര്‍ട്ടര്‍ ബാറ്ററി മോഷണം പോയിരുന്നു. തുടര്‍ന്ന് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.പ്രതികളെ അന്വേഷിച്ച് പോലീസ് പ്രതികളുടെ വീട്ടില്‍ എത്തിയതോടെ പ്രതികള്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് പൊന്‍കുന്നം, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നും 2 പള്‍സര്‍ ബൈക്കുകളും ഫാസിനോ സ്‌കൂട്ടറും പ്രതികള്‍ മോഷ്ടിക്കുകയും മോഷണ ബൈക്കുകള്‍ വില്‍പ്പന നടത്തുവാനും പ്രതികള്‍ ശ്രമിച്ചു.

എന്നാല്‍ ബൈക്കുകളും സ്‌കൂട്ടറുകളും ആരും വാങ്ങാത്തതിനെ തുടര്‍ന്ന് പ്രതികള്‍ ബൈക്കുകളും സ്‌കൂട്ടറുകളും പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. പ്രതികള്‍ മോഷ്ടിച്ച ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. പ്രതികള്‍ വില്‍പ്പന നടത്തിയ ഇന്‍വര്‍ട്ടര്‍ ബാറ്ററി കാഞ്ഞിരപ്പള്ളിയിലുള്ള ആക്രി കടയില്‍ നിന്നും കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എം പ്രദീപ് കുമാറിന്റെ നേത്യത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ബി.അനസ്, അസിസ്റ്റന്‍ന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിനയരാജ്, അനില്‍കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ചന്ദ്, ജസ്റ്റിന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ്, അജിത്ത്, ശരത്ത്, കിരണ്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്