Thursday, May 16, 2024
keralaNews

ഈരാറ്റുപേട്ടയില്‍ തന്നെ കൂവിയത് തീവ്രവാദികള്‍; അവരോട് യോജിക്കാന്‍ തന്റെ പട്ടി പോലും വരില്ല പി.സി ജോര്‍ജ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനെത്തിയ വേളയില്‍ നാട്ടുകാര്‍ കൂക്കിവിളിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. തന്നെ കൂവിയത് തീവ്രവാദ മനസ്സുള്ളവരാണ് എന്നും അവരുടെ വോട്ടു വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.’ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനസ്സുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലീങ്ങള്‍ തനിക്കൊപ്പമാണ്’- പി.സി. ജോര്‍ജ് പറഞ്ഞു.തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജിനെ നാട്ടുകാര്‍ കൂക്കിവിളിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പി.സി ജോര്‍ജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്.