Wednesday, May 15, 2024
keralaNews

ഇ ബുള്‍ ജെറ്റ്: പോലീസിന്റെ ഹര്‍ജി കോടതി തള്ളി

യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.കേസില്‍ ഒരുദിവസം ജയിലില്‍കഴിഞ്ഞ പ്രതികള്‍ക്ക് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് വ്ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഓഗസ്റ്റ് ഒമ്ബതാം തീയതിയാണ് എബിനും ലിബിനും കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചത്.