Friday, May 17, 2024
keralaNews

ഇരുമ്പൂന്നിക്കരയിൽ  കോവിഡ് ബാധിച്ചവർക്ക് ആശ്വാസമായി വാർഡംഗം  പ്രകാശ് പള്ളിക്കൂടം . 

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന  എരുമേലി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് ഇരുമ്പൂന്നിക്കരയിൽ കോവിഡ് ബാധിതരായവരെ സഹായിക്കാൻ  വാർഡ് മെമ്പർ പ്രകാശ് പള്ളിക്കൂടം രംഗത്ത് .
കോവിഡിന്റെ ദുരിതത്തിൽ  കഴിയുന്ന വാർഡിലെ 22 വീടുകളിലാണ്  പലചരക്ക് -പച്ചക്കറി അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന് ജോസ് ഇളയാനിത്തോട്ടം, ഫസീം ചുടുകാട്ടിൽ , ഹനീഫ് വടക്കേടത്ത് , രാധൻ അറക്കുളം, നസീർ പുത്തൻപുരയ്ക്കൽ ,അംഗൻവാടി ടീച്ചർ മാരായ ലീലാമ്മ ചാക്കോ , സ്വപ്ന  ദിലീപ് , ആശാവർക്കർ മാരായ  സുഭദ്ര ,   ഷൈനി എന്നിവർ നേതൃത്വം നൽകി .