Friday, May 3, 2024
keralaNews

ഇരിട്ടിയില്‍ ആദിവാസികളെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

ആറളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ ആദിവാസികളെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. വീര്‍പാട് സ്വദേശികളായ അനൂപ് കുമാര്‍, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്.

വീര്‍പാട് സ്വദേശികള്‍ തന്നെയായ ആദിവാസികള്‍ ശശി, ബാബു എന്നിവരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തളളിയ സംഭവത്തിലാണ് ഇവര്‍ കീഴടങ്ങിയത്. ശശിയെ കാണാനില്ലെന്ന് കാട്ടി മുന്‍പ് ബന്ധുക്കള്‍ ആറളം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പഞ്ചായത്തിലെ പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇവരെ തട്ടിക്കൊണ്ട് പോയെന്ന് കോണ്‍ഗ്രസും ആരോപിച്ചു. സംഭവം സിപിഎം തളളിക്കളഞ്ഞിരുന്നു. പരിക്കേറ്റ ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് തുടര്‍ ചികിത്സയ്ക്കായി കണ്ണൂ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.