Saturday, May 11, 2024
News

ഇന്ന് ഹിരോഷിമ ദിനം

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണത്തിന് ഇന്ന് 78 വയസ്. ആണാവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യപത്രമാണ് ഹിരോഷിമ. ഇതിന്റെ ജീവിക്കുന്ന രക്ഷസാക്ഷികള്‍ ഇന്നും ജപ്പാനിലുണ്ടെന്നതും ഉള്ളലുയ്ക്കുന്ന കാര്യമാണ്.1945 ഓഗസ്റ്റ് ആറിന് രാവിലെ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിപ്പിച്ചപ്പോള്‍ പൊലിഞ്ഞത് ലക്ഷക്കണക്കിന് ജീവനുകളാണ്. പിന്നീട് ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. മൂന്ന് ദിവസത്തെ ഇടവേളയില്‍ രണ്ടിടത്ത് വര്‍ഷിച്ച അണുബോംബ് തലമുറകള്‍ വിടാതെ ഇന്നും പിന്തുടരുന്നു. ഈ ആണവ വികരണം അഞ്ച് ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നുണ്ട്.ഹവായ് ദ്വീപിലെ അമേരിക്കന്‍ നാവിക കേന്ദ്രമായ പോള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കന്‍ കപ്പലായ യുഎസ്എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇത് കാരണമായി. ലോക ശക്തിയാകാന്‍ നടന്ന കിടമത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ജപ്പാന്റെ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായിട്ടാണ് യുഎസ് ഈ ക്രൂതര കാണിച്ചത്. രണ്ടു നഗരങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ ആണവാക്രമണം ഇല്ലാതാക്കി. തുടര്‍ന്ന് ജപ്പാന്‍ ആഗസ്റ്റ് 15-ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവര്‍ത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു.