Wednesday, May 22, 2024
keralaNews

കേരളത്തില്‍ കാലവര്‍ഷം മേയ് 27ന്

തിരുവനന്തപുരം :കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27ന് എത്തിച്ചേരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. മേയ് 23 മുതല്‍ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണു നിഗമനം.ഞായറാഴ്ചയോടു കൂടി കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ ജൂണ്‍ ആദ്യ ആഴ്ചയാണു കാലവര്‍ഷം കേരളത്തിലെത്തുന്നത്.അതേസമയം, വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.