Friday, May 3, 2024
indiaNews

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്യ്ത് ചുമതലയേറ്റു.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്യ്ത് ചുമതലയേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി.പിന്നീട് 21 ആചാര വെടികള്‍ മുഴങ്ങും. രാവിലെ 10.15ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങ്.സത്യപ്രതിജ്ഞാ റജിസ്റ്ററില്‍ രാഷ്ട്രപതി ഒപ്പിട്ടു. ഇപ്പോള്‍ പുതിയ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യുകയാണ്. 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

സത്യപ്രതിജ്ഞയ്ക്കായി ഇന്ത്യയുടെ നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനൊപ്പമെത്തിയ ദ്രൗപദി മുര്‍മുവിനെ ചീഫ് ജസ്റ്റിസും ലോക്‌സഭാ, രാജ്യസഭാ അധ്യക്ഷന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.കാലാവസ്ഥ പ്രതികൂലമായിരുന്നതുകൊണ്ട് രഥത്തിനു പകരം കാറിലാണ് ദ്രൗപതി ചടങ്ങിനെത്തിയത്.