Tuesday, May 14, 2024
keralaNewsUncategorized

മാപ്രാണത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്

തൃശൂര്‍: മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികര്‍ക്ക് ആണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാല്‍ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയില്‍ ഗതാഗതം അര മണിക്കൂര്‍ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.