Tuesday, April 30, 2024
indiaNewspoliticsworld

ഇന്ത്യയില്‍ മറ്റ് മതങ്ങളോട് യാതൊരുവിധ വേര്‍തിരിവും ഉണ്ടായിട്ടില്ല. ഇസ്രായേല്‍ സ്ഥാനപതി

ന്യൂഡല്‍ഹി: മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക് മതങ്ങളോട് യാതൊരുവിധ വേര്‍തിരിവും ഉണ്ടാകാത്ത ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേല്‍.ലോകത്തില്‍ മറ്റ് മതങ്ങളേയും അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേല്‍. ഇന്ത്യയില്‍ ഒരുകാലത്തും മതവിദ്വേഷത്തിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഇത് ലോകത്തെ മറ്റൊരു രാജ്യത്തും കാണാനാകില്ലെന്നും ഇസ്രായേല്‍ സ്ഥാനപതി നോആര്‍ ഗിലോണ്‍ പറഞ്ഞു. ഔദ്യോഗികമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ സന്തോഷവും പങ്കുവെച്ച് ഗിലോണ്‍ പറഞ്ഞു.                        ജൂതസമൂഹം ലോകത്തിലെല്ലായിടത്തും കടുത്ത അവഗണനയും അക്രമവും നേരിട്ടവരാണ്. ഇന്നും പലയിടത്തും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ 2000 വര്‍ഷത്തെ ജൂതസമൂഹവുമായി ബന്ധപ്പെട്ട ചരിത്രത്തിലെവിടേയും അത്തരം ഒരു കറുത്തഏടില്ലെന്നതാണ് ഇസ്രയേലിന് ഇന്ത്യയെ പ്രിയങ്കരിയാക്കുന്നതെന്നും ഗിലോണ്‍ പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിന്റെ കെട്ടുറപ്പ് സമാനതകളില്ലാത്തതാണ് . ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ സന്തോഷവും ഗിലോണ്‍ പങ്കുവെച്ചു. 1992 ജനുവരി 29നാണ് ഇന്ത്യ-      ഇസ്രായേല്‍ സമ്പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെടുന്നത്. ഇതിന്റെ സ്മരണാര്‍ത്ഥം സ്റ്റാര്‍ ഡേവിഡ് എന്ന ഇസ്രായേ ലിന്റെ ഔദ്യോഗിക മുദ്രയും ഇന്ത്യയുടെ അശോകചക്രവും ചേര്‍ത്തുള്ള സംയുക്ത ലോഗോയും ഇസ്രായേല്‍ പുറത്തിറക്കി. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണിന്റെ മുറിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രമാണ് സ്ഥാപിച്ചിരുന്നതെന്നും ജനാധിപത്യത്തോടും ഇന്ത്യയോടും ഇസ്രയേലിനുള്ള സ്നേഹം കാണിക്കുന്നതാണ് ആ ബഹുമാനമെന്നും ഗിലോണ്‍ കൂട്ടിച്ചേര്‍ത്തു.

ലോകമഹായുദ്ധ സമയത്ത് വീരമൃത്യുവരിച്ച 900 ഇന്ത്യന്‍ സൈനികര്‍ ഇസ്രായേലിന്റെ മണ്ണിലാണ് ഉറങ്ങുന്നത്. അവരുടെ സ്മാരകം ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കുന്നുണ്ടെന്നും ഗിലോണ്‍ പറഞ്ഞു. ഇന്തോ-ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിട്ടാണ് അന്ന് ഇന്ത്യയും ഇസ്രയേല്‍ ജനതയും പോരാടിയതെന്നും ഗിലോണ്‍ ഓര്‍മ്മിപ്പിച്ചു.