Saturday, May 4, 2024
keralaNews

ഇടുക്കിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ അച്ഛന്‍ മകന്റെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു.

ഇടുക്കി: ഇടുക്കി ആനച്ചാല്‍ മുതുവാന്‍കുടിയില്‍ അച്ഛന്‍ മകനെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു. ആനച്ചാല്‍ മുതുവാന്‍കുടി മഞ്ചുമലയില്‍ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛന്‍ സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തടയാനെത്തിയ ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു.പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.