Saturday, May 4, 2024
keralaNewsUncategorized

ഇടുക്കിയില്‍  പറമ്പില്‍ കുഴിച്ചിട്ട് കഞ്ചാവ് കച്ചവടം വില്‍പ്പനക്കാരന്‍ പിടിയില്‍

ഇടുക്കി: ആള്‍താമസം ഇല്ലാത്ത പറമ്പില്‍ കഞ്ചാവ് കുഴിച്ചിട്ട് ആവശ്യക്കാരെത്തുമ്പോള്‍ നല്‍കിയിരുന്നയാള്‍ പോലീസിന്റെ വലയില്‍. അടിമാലി മാങ്കടവ് സ്വദേശി ഷിബു കുര്യാക്കോസിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. നര്‍ക്കോട്ടിക് എന്‍ഫോഴ്സമെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 2.200 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ഇ ഷൈബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രണ്ടാം പ്രതി മാങ്കടവ് പെരുമാപ്പറമ്പില്‍ വീട്ടില്‍ ഷൈബി ഓടി രക്ഷപെട്ടു.കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിന്നും ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ ഷൈബി ഷിബുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീണ്ടും കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘത്തെ കണ്ട് നായ കുരച്ചതോടെ ഷൈബി രക്ഷപ്പെടുകയായിരുന്നു. ആള്‍താമസം കുറവുള്ള ഈ പ്രദേശത്ത് കഞ്ചാവ് എത്തിച്ച് പറമ്പില്‍ കുഴിച്ചിട്ട് ആവശ്യക്കാര്‍ എത്തുമ്പോള്‍ നല്‍കുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ചിരുന്നത്.വിവിധ കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട ഷൈബി. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.