Sunday, May 5, 2024
keralaLocal NewsNews

ആ കാട്ടുപോത്ത്  ചരളയിലുമെത്തി 

കഴിഞ്ഞ ദിവസം മഞ്ഞളരുവിയിൽ കണ്ടെത്തിയ കാട്ടുപോത്ത്  ഇന്ന്
 വൈകുന്നേരം ചരളയിലുമെത്തി. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.റബ്ബർ തോട്ടത്തിൽ കയറിയ കാട്ടുപോത്ത്  കുടുക്കവള്ളി എസ്റ്റേറ്റിൽ കയറിപ്പോകുകയും ചെയ്തു.ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്തിനെ കാണാൻ നാട്ടുകാർ എത്തുന്നുവെങ്കിലും, നാട്ടുകാർ  ആശങ്കയിലാണ് .കാട്ടിൽ വെള്ള മില്ലാത്തതു കൊണ്ടാകാം കാട്ടു പോത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതെന്നും ഫോറസ്റ്റ് ഓഫീസർ ജയകുമാർ പറഞ്ഞു.കാട്ടു പോത്തിന് കാട്ടിലേക്ക് തിരിച്ചോടിക്കാൻ ആർ ആർ റ്റി സംഘം എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .