Sunday, May 12, 2024
keralaNews

പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി യഥാര്‍ത്ഥ്യമാക്കുവാന്‍ സജീവമായി ഇടപെടുമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി

വടക്കാഞ്ചേരി : പത്ര-ദൃശ്യ മാധ്യമ തൊഴിൽ രംഗത്ത് സംക്ഷണമില്ലാതെ സമൂഹത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമനിധി യഥാർത്ഥ്യ മാക്കുന്നതിന്റെ തുടർ നടപടിയ്ക്കായി സജീവമായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന വ്യാപകമായി സംഘടി പ്പിക്കുന്ന ആദരവ് പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നിർദ്ദേശപ്രകാരം വടക്കാഞ്ചേരി മേഖലയിലെ ഓട്ടുപാറയിൽ എം.എൽ. എ യെ ആദരിക്കുന്ന ചടങ്ങിലാണ് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി വ്യക്തമാക്കിയത്. കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ല പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് പൊന്നാട അണിയിച്ച് എം.എൽ.എ യെ ആദരിച്ചു. കെ.ജെ.യു വടക്കാഞ്ചേരി മേഖല പ്രസിഡണ്ട് വറീത് ചിറ്റിലപ്പിള്ളി അധ്യക്ഷനായി.കെ.ജെയു- ജില്ല വൈസ് പ്രസിഡണ്ട് ടി.ജി. സുന്ദർലാൽ നിവേദനവും മേഖല സെക്രട്ടറി കെ.എൻ. നിഭേഷ് മൊമന്റോയും നൽകി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ഷീല മോഹൻ , കെ.ജെ.യു മേഖല ഭാരവാഹികളായ സി.കെ. വേണു ഗോപാൽ, സിറാജ് മാരാത്ത്, സ്കറിയ നടുപറമ്പിൽ , എം.വി.ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു