Saturday, May 11, 2024
keralaNewspolitics

ആദര്‍ശിന് ഗാന്ധിസ്മൃതി കുവൈറ്റിന്റെ സ്‌നേഹാദരവ്

തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വെച്ചു, സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സമാഹരണത്തിനായി മണി ബോക്‌സ് എന്ന പദ്ധതി സമര്‍പ്പിച്ച് ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടിയ മാസ്റ്റര്‍ ആദര്‍ശിനെ ഗാന്ധിസ്മൃതി കുവൈറ്റ് മൊമെന്റോയും പൊന്നാട അണിയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. അതോടൊപ്പം ഗാന്ധിസ്മൃതി കുവൈറ്റിന്റെ സ്‌നേഹ വിരുന്ന്, സ്‌നേഹാമൃതം,സ്‌നേഹയാത്ര,എന്നീ പദ്ധതികള്‍ക്ക് പുറമെ സബര്‍മതി ഭവന പദ്ധതിയുടെ ഫ്‌ലെയര്‍ പ്രകാശനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിചു. പ്രസ്തുത ചടങ്ങില്‍ ജനചിന്ത പ്രേം സ്വാഗതവും, രക്ഷാധികാരി ബേക്കന്‍ ജോസഫ് അധ്യക്ഷത വഹിക്കുകയും ഗാന്ധിസ്മൃതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുകയും തുടര്‍ന്ന് മാസ്റ്റര്‍ ആദര്‍ശ് മറുപടി പ്രസംഗവും, നിസാര്‍ എ പിള്ള കല്ലൂര്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി കലാസാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സമാനതകള്‍ ഇല്ലാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഗാന്ധി സമിതി കുവൈറ്റ് കേരളത്തിലെ 14 ജില്ലകളിലുമുള്ള അഭയകേന്ദ്രങ്ങളില്‍ ഭക്ഷണസാധനങ്ങളും, മരുന്നുകളും വസ്ത്രങ്ങളും , നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നല്‍കുന്ന സ്‌നേഹവിരുന്ന് പദ്ധതിയും, നിര്‍ദ്ധനരായ ക്യാന്‍സര്‍, വൃക്ക രോഗം ബാധിച്ച രോഗികള്‍ക്ക് മാസത്തില്‍ 2000 രൂപ വെച്ച് ആറുമാസത്തേക്ക് 12,000 ഉറുപ്പിക ചികിത്സാ സഹായം നല്‍കുന്ന സ്‌നേഹമൃതം എന്ന പദ്ധതിയും, കുവൈറ്റില്‍ തുച്ഛമായ വേദനത്തില്‍ മരുഭൂമിയില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കൊടും ശൈത്യകാലത്ത് അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും ശൈത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന സ്‌നേഹയാത്ര പദ്ധതിയും, നാലാമതായി ഇന്ന് തുടക്കം കുറിക്കുന്ന , നിര്‍ധനരായ കിടപ്പാടം ഇല്ലാത്ത ആളുകളെ കണ്ടെത്തി അവര്‍ക്കുവേണ്ടി ഒരു ഭവനം നിര്‍മ്മിച്ചു നല്‍കുന്ന ഭവന പദ്ധതിയുടെ വിശദാംശങ്ങളും പങ്കുവെച്ചു.