Saturday, April 27, 2024
keralaNews

എം സി റോഡില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 23 പേര്‍ക്ക് പരിക്ക്

കുറവിലങ്ങാട് : എം സി റോസില്‍ കുര്യനാട് വട്ടംകുഴി വളവിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ തവളക്കുഴി മാലിയേല്‍ സുധാമോഹനന്‍ (60) ആണ് മരിച്ചത്.ആര്യനാട്ടുനിന്ന് ഗുരുവായൂര്‍ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ആലുവയില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറും തമ്മില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ നാട്ടുകാരും ബസിലെ മറ്റ് യാത്രക്കാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇവരെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ബസ്സിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ്, കുറവിലങ്ങാട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കുപറ്റിയ കാര്‍ യാത്രികരായ ബിനി ജയകുമാര്‍ (51) അര്‍ച്ചന നിവാസ് കാണക്കാരി. അശ്വന്‍ ( 22 ) അര്‍ച്ചനനിവാസ് , സി.പി. സുജാത (40) തുരുത്തിക്കാട്ടില്‍ കാണക്കാരി. ഉഷാ അശോകന്‍ (45) മംഗലത്തു കുഴിയില്‍ കിടങ്ങൂര്‍, സരളാദേവി (63) തുരുത്തിക്കാട് പട്ടിത്താനം എന്നിവരെയാണ് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍: കെഎസ് ആര്‍ടിസി ഡ്രൈവര്‍ ആര്യനാട് തെക്കുംകരയില്‍ അനീഷ് വി എസ്, കണ്ടക്ടര്‍ ആര്യനാട് കോട്ടക്കകം ഇടവിളാകത്ത് ജയന്തന്‍ കെ., യാത്രക്കാരായ മുവാറ്റുപുഴ മുളവൂര്‍ ആലക്കാട്ട് ഏലിയാസ് (58) കൊല്ലം അഞ്ചല്‍ സ്വദേശി രെജി (45) വയലാ സ്വദേശിനി ആശ (42) കൊല്ലം സ്വദേശിനി ഓമന (47) വണ്ണപ്പുറം സ്വദേശിനികളായ രമണി, നിത്യ (കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി), ജാസ്മിന്‍ വര്‍ഗീസ് തെക്കേപഴഞ്ചരി നിരണം, മിനിമോള്‍ കുളപ്പറമ്പില്‍ ഓണംകല്ല്, പി എസ് രാജന്‍ വടക്കേപുത്തന്‍പുര കൂത്താട്ടുകുളം, സൗമ്യ ബേബി, ആഷ്‌ലി ബേബി പഴയമ്പള്ളില്‍ മാന്നാനം, ഷിയാദ് വടക്കേവീട്ടില്‍ തലയോലപ്പറമ്പ്, രശ്മി ഭാസ്‌ക്കരന്‍ കാവുങ്കല്‍ പിന്നവൂര്‍കോടി, അജലി സിബി ചൂണ്ടമല മാഞ്ഞൂര്‍ (കുറവിലങ്ങാട് ചൈതന്യ ആശുപത്രി), ചങ്ങനാശ്ശേരി മനക്കുന്നേല്‍ തങ്കച്ചന്‍(68), തിരുവനന്തപുരം പൊടിയിലാമേക്കുന്ന്കാലാ ബിന്ദു (58) (കുറവിലങ്ങാട് താലൂക്ക് ആശുപത്രി). എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.