Friday, April 19, 2024
keralaNewsObituary

അസ്ഥി കഷണം കണ്ടെത്തി ഡമ്മി പരീക്ഷണം ഇലന്തൂരില്‍ കൂടുതല്‍ പരിശോധന തുടരുകയാണ്

ഇലന്തൂര്‍: ഇരട്ട നരബലി നടന്ന ഇലന്തൂരില്‍ കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ച് പരിശോധന നടത്തുന്നത്. ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ച് നിന്ന മൂന്ന് സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിച്ച് പരിശോധിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്. കുഴിയെടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെക്കാണ് അസ്ഥി കഷണം ലഭിച്ചത്. ഇത് മനുഷ്യന്റെതാണോയെന്നുള്ള റിപ്പോര്‍ട്ടിനായി ശേഖരിച്ചു.
മഞ്ഞള്‍ ചെടികള്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്താണ് പരിശീലനം ലഭിച്ച നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തി നിന്നത്. ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അല്‍പ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളര്‍ന്ന് നില്‍ക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നായ മണം പിടിച്ച് നില്‍ക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടേക്ക് പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുമുണ്ട്. വന്‍ജനാവലിയാണ് ഇലന്തൂരില്‍ നരബലി നടന്ന വീട്ടില്‍ തടിച്ചു കൂടിയിരിക്കുന്നത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവുമുണ്ടായി. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യാഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. രാവിലെയാരംഭിച്ച പരിശോധനയില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അസ്ഥി കഷണം മാത്രമാണ് ലഭിച്ചത്. ഇതിനിടെ ഇലന്തൂരില്‍ നടന്ന നരബലി ഡമ്മി പരീക്ഷണം നടത്തുകയാണ് പോലീസ് .