Wednesday, May 1, 2024
keralaNews

ആലപ്പുഴയില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു

ചേര്‍ത്തല:ആലപ്പുഴ തലവടിയില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പനയന്നാര്‍കാവ് ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്സല്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിനാണ് ഇന്ന് പുലര്‍ച്ചെ തീ പിടിച്ചത്.പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.