Friday, May 17, 2024
indiaNews

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്.രാവിലെ ഷാറുഖ് ഖാന്‍ വീട്ടില്‍നിന്ന് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു .രേഖകളില്‍ ചേര്‍ക്കാന്‍ രണ്ടു ഫോട്ടോകള്‍ കരുതാന്‍ നടി വിട്ടുപോയതാണ് നടപടികള്‍ വൈകാന്‍ ഒരു കാരണം. ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്.ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ്് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.