Sunday, May 5, 2024
indiaNews

ആമസോണിന്റെ പേരില്‍ വ്യാജ സന്ദേശം

ആമസോണിന്റെ പേരില്‍ വാട്‌സാപില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍. ഒരു സര്‍വേയില്‍ പങ്കെടുക്കാമോ എന്നതാണ് പ്രധാനമായും ഈ സന്ദേശത്തിന്റെ ഭാഗം. ആമസോണിന്റെ 30മത് വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മാനം ലഭിക്കും എന്നാണ് സന്ദേശത്തിലുള്ളത്. എന്നാല്‍ ഈ സന്ദേശം കണ്ട്, യെസ് എന്ന് ഉത്തരം നല്‍കിയാല്‍ പണവും സ്വകാര്യ വിവരങ്ങളും നഷ്ടപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ വിദഗ്ദര്‍ പറയുന്നത്.‘ആമസോണിന്റെ 30 വാര്‍ഷിക ആഘോഷം, എല്ലാവര്‍ക്കും സൗജന്യ സമ്മാനം’ എന്നപേരിലാണ് സന്ദേശം വരുന്നത്. ഇതിനൊപ്പം സര്‍വേയ്ക്ക് എന്ന പേരില്‍ ഒരു യുആര്‍എല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക് ചെയ്താല്‍ ഒരു സര്‍വേ പേജിലേക്കാണ് പോകുന്നത്. ഇവിടെ വിവിധ ചോദ്യങ്ങള്‍ ചോദിക്കുന്നു. ആമസോണിന്റെ പേരിന് സാമ്യമുള്ള ഡൊമെയ്ന്‍ ആണ് ഈ പേജ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍, നിങ്ങള്‍ക്ക് മുന്‍പില്‍ വിവിധ ബോക്‌സുകള്‍ വരും. അതില്‍ ഒന്ന് സമ്മാനമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഈ സര്‍വേയുടെ ചോദ്യം അഞ്ച് ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്യണമെന്നാണ് പിന്നീട് പറയുന്നത്. ഈ സ്‌കാം സന്ദേശം കൂടുതല്‍ ഗ്രൂപുകളില്‍ എത്തിക്കാനുള്ള അവസരം നല്‍കുന്നതാണ് ഈ രീതി.