Wednesday, May 15, 2024
indiaNews

ആനയെ തീ കൊളുത്തി കൊന്നവരുടെ റിസോര്‍ട്ട് അടക്കം 55 റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടി.

ആനയെ ടയറില്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസെന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ പരിശോധനയില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി. ഇന്നും പരിശോധന തുടരും.ലൈസെന്‍സും മറ്റു അനുമതികളും ഇല്ലാതെ പ്രവര്‍ത്തിച്ച റിസോര്‍ട്ടുകളാണ് പൂട്ടിയത്. ആനയെ കൊന്ന റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ വാണിജ്യ ലൈസന്‍സ് എടുക്കാതെ നിരവധി ഹോംസ്റ്റേകള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.വരും ദിവസങ്ങളില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. മസിനഗുഡിയില്‍ ചെവില്‍ കുടുങ്ങിയ ടയറുമായി ഓടുന്ന ആനയുടെ വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. തീപ്പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്. റിസോര്‍ട്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.