Thursday, May 2, 2024
keralaNews

എരുമേലിയില്‍ കോവിഡ് സുരക്ഷ നിയന്ത്രണം പോലീസ് കര്‍ശനമാക്കുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ നിയമം കര്‍ശനമാക്കി പോലീസ്.എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എരുമേലിയിലും നിയന്ത്രണെമെന്നും പോലീസ് പറഞ്ഞു.മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയില്‍ കര്‍ശനനിയന്ത്രണം നടപ്പിലാക്കുമെന്നും എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാന്‍ പറഞ്ഞു.