Friday, May 10, 2024
keralaNews

അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥിക്കൊരു​ വീ​ട്

അ​ധ്യാ​പ​ക ദി​ന​ത്തി​ൽ മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രും മ​റ്റു ജീ​വ​ന​ക്കാ​രും. സ്കൂ​ൾ മാ​നേ​ജ്മെൻറും ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വീ​ടി​െൻറ അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി സ്വ​യം ഏ​റ്റെ​ടു​ത്താ​ണ് ഇ​വ​ർ അ​ധ്യാ​പ​ക ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ടൈ​ൽ​സ് പ​തി​ക്കാ​നും പെ​യി​ൻ​റി​ങ്ങി​നും ഇ​വ​ർ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ടിന്റെ കോ​ൺ​ക്രീ​റ്റി​ങ്​ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ​യാ​ണ് ന​ട​ത്തി​യ​ത്.

ജൂ​ണി​ൽ തു​ട​ങ്ങി​യ​താ​ണ് പ്ര​വൃ​ത്തി. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വീ​ട് കൈ​മാ​റാ​നാ​ണ് ശ്ര​മം. അ​ധ്യാ​പ​ക ദി​നം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​താ​യി പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ.​പി ബി​ന്ദു, സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ജു, അ​ധ്യാ​പ​ക​രാ​യ സി.​പി ബാ​ല​കൃ​ഷ്ണ​ൻ, സു​ഷ, ശ്വേ​ത, ബൈ​ജീ​വ്, ക്ല​ർ​ക്ക് സു​ധീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. 10 ദി​വ​സ​ത്തി​ന​കം വീ​ട് കു​ട്ടി​ക്ക് കൈ​മാ​റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.