Friday, May 17, 2024
EntertainmentkeralaNews

അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്: ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട്   ഷമ്മി തിലകന്‍

കൊച്ചി : താന്‍ നാട്ടുകാര്‍ക്ക് ശല്യമാണെന്ന ഗണേഷ് കുമാര്‍ എംഎല്‍എ യുടെ ആരോപണത്തിന് മറുപടിയുമായി ഷമ്മി തിലകന്‍.’ പത്തനാപുരം എംഎല്‍എയുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്. സര്‍, അറിവില്ലായ്മ ഒരു തെറ്റല്ല..!

എന്നാല്‍..; അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്. ആശംസകള്‍..! എന്നിങ്ങനെയാണ് ഷമ്മി തിലകന്‍ ഫേയ്സ് ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം അഡ്വ. ബോറിസ് പോളിന്റെ പോസ്റ്റും അദ്ദേഹം പങ്കുവച്ചിരുന്നു.

ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി വൈ എസ് പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമാണെന്നും ഷമ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഷമ്മി തിലകന്‍ കുറിപ്പിനൊപ്പം പങ്കുവെച്ച അഡ്വ. ബോറിസ് പോളിന്റെ ഫേസ്ബുക്ക് കുറിപ്പന്റെ പൂര്‍ണ രൂപം ഇങ്ങനെ ………

ഗണേഷിന്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം!ഷമ്മി തിലകന്‍ നാട്ടുകാര്‍ക്ക് ശല്യമെന്ന ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ പച്ചക്കള്ളം! ശരിയാണ്. ഷമ്മി തിലകന്‍ ശല്യമായിരുന്നു.

നാട്ടുകാര്‍ക്കല്ല!പിന്നെ ആര്‍ക്കാണ് ശല്യം….? നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോര്‍പ്പറേഷന്.മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്.മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്.           

മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്. അങ്ങനെ നിയമലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു. പിന്നെ നാട്ടുകാര്‍….

ആ പ്രദേശത്ത് ആകെ ഒന്‍പത് കുടുംബങ്ങള്‍. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകള്‍ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ച് പറയുന്നു.

ഗണേശന്‍ പറഞ്ഞത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം. ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട. ആ കേസുകളില്‍ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു.- അഡ്വ ബോറിസ് പോള്‍