Friday, May 17, 2024
Local NewsNews

അറിയിപ്പ്

പാറത്തോട്: പഞ്ചായത്തിന്റെ ഫാമിലി ഹെല്‍ത്ത് സെന്ററിലേയ്ക്ക് വാങ്ങിയ ആംബുലന്‍സിന് യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത എല്‍എംവി ലൈസന്‍സ് ആന്‍ഡ് ബാഡ്ജ്, പാറത്തോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.

………………………………………………………..

കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയില്‍ നിന്ന് ഒന്‍പതാം തീയതി രാവിലെ 9 മണിക്ക് അത്യുല്‍പാദനശേഷിയുള്ള മികച്ചയിനം മുട്ട കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . ഫോണ്‍: 8289828743

…………………………………………………………….

പനച്ചേപ്പള്ളി ടാങ്കിലേക്കുള്ള പമ്പിംഗ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്കുള്ള ജലവിതരണം വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ മുടങ്ങും.

………………………………………………………………

കാഞ്ഞിരപ്പള്ളി 11 0 കെവി വൈദ്യുതി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന തിനാല്‍ ശിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെ വിഴിക്കിത്തോട്, തമ്പലക്കാട്, മണിമല, കുറുവാ മു ഴി ,കൂരാ ലി എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും