Thursday, April 25, 2024
keralaNews

സിവിൽ ഡിവൻസ് ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി : സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ദിനമായി അഗ്നിരക്ഷാ വകുപ്പ് ആചരിച്ചു.ഡിസംബർ-6  59->മത് നാഷണൽ സിവിൽ ഡിഫൻസ് ഡേ യോടനുബന്ധിച്ച് കാഞ്ഞിരപള്ളി ഫയർ& റെസ്ക്യൂ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് ദിനാഘോഷ പരിപാടികൾ നടത്തി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻഓഫീസർ  ഓമന കുട്ടൻ പതാക ഉയർത്തി. ശേഷം സിവിൽ ഡിഫൻസ് അംഗങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിക്കുകയും സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ  സിവിൽ ഡിഫൻസ് ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടിയെ കുറിച്ച് വിശദികരിച്ചു.തുടർന്ന് കാഞ്ഞിരപ്പള്ളി MARY QUENNS HOSPITAL യുമായി ചേർന്ന് രക്തദാനം നടത്തുകയും കാഞ്ഞിരപള്ളി അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ  ബിനു സെബ്യാസ്റ്റൻ രക്തം നൽകി ഉദ്ഘാടനം ചെയ്യുകയും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ത ദാനം നടത്തി പിന്നിട്ട്. MES COLLEGE ERUMELY ആയി ചേർന്ന് ദുരന്ത നിവാരണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസറ്റ് വാർഡർ വിഷ്ണു ഗോപാൽ ,ഹരീഷ് കുമാർ , പുഷ്പ കുമാരി, ശ്രുത്രി മോൾ ,നവ്യാ , റിൻസ് ആർ, ആൽബിൻ വർഗീസ്, നിസാർ എ എം, വിഷ്ണു ജി, രാഖിൽ സി ആർ, അനന്തു മോൻ ബി, വിഷ്ണു എം, വൈഷ്ണവ് യു വി, എന്നിവർ പങ്കെടുത്തു.