Tuesday, May 14, 2024
indiaNews

അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നേവിയുടെ രക്ഷാദൗത്യം

ന്യൂഡല്‍ഹി അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നാവികസേന രക്ഷാദൗത്യവും. കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്. ബോട്ടിലെ ജീവനക്കാര്‍ പാകിസ്താന്‍ സ്വദേശികളാണെന്നാണ് നാവിക സേനയ്ക്ക് ലഭിച്ച വിവരം. ഇറാനിയന്‍ മത്സബന്ധന കപ്പലായ അല്‍-കംബര്‍ 786 ആണ് ആക്രമിക്കപ്പെട്ടത്.

കടല്‍ക്കൊള്ളക്കാര്‍ കപ്പലിലേക്ക് അതിക്രമിച്ച് കടന്നതായും സഹായം വേണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച (മാര്‍ച്ച് 28) വൈകിട്ടോടെയാണ് ഇന്ത്യന്‍ നേവിക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ രണ്ട് കപ്പലുകളെ അറബിക്കടലില്‍ വിന്യസിച്ചു. ആക്രമണത്തിന് ഇരയായ കപ്പലില്‍ ഒമ്പത് സായുധരായ അക്രമികള്‍ പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൊള്ളക്കാരില്‍ നിന്നും ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ നേവി അറിയിച്ചു.