Thursday, May 9, 2024
keralaLocal NewsNews

അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി.

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായ്ക്ക് സമീപം മൂന്നാനി, അമ്പാറ, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നു. ഭരണങ്ങാനം വിളക്കുമാടം റോഡിലും വെള്ളം. കൂട്ടിക്കല്‍ ചപ്പാത്തില്‍ വീണ്ടും വെള്ളം കയറി. മുണ്ടക്കയത്ത് ഇരുകര മുട്ടി വെള്ളം . അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. ആശുപത്രിയുടെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. മൂക്കന്‍പെട്ടി പാലം മുങ്ങി. ഏയ്ഞ്ചല്‍ വാലി ഒറ്റപ്പെടുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയരുന്നു.