Monday, May 20, 2024
keralaNews

പത്തനംതിട്ട കോന്നിയില്‍ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു.

പത്തനംതിട്ട കോന്നി താലൂക്കില്‍ അരുവാപ്പുലം വില്ലേജില്‍ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമില്ല. ഈ വില്ലേജില്‍ കൊച്ചു വയ്ക്കര ഭാഗത്ത് പഞ്ചായത്ത് റോഡില്‍ വെള്ളം കയറി. വാഹനങ്ങള്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ട്. തണ്ണിത്തോട് വില്ലേജില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ടു വീടുകള്‍ക്ക് വിളളല്‍ ഉണ്ടായിട്ടുണ്ട്.