Saturday, May 18, 2024
keralaNews

ജെയ്ക് ഇനി കേന്ദ്ര നേതൃത്വത്തില്‍

ന്യൂദല്‍ഹി:ജെയ്ക് സി. തോമസിനെ കേന്ദ്ര നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐ. ദേശീയ എക്സിക്യൂട്ടീവിലേക്കാണ് തെരഞ്ഞെടുത്തത്. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ജെയ്ക്ക് ഇനി ദേശീയ തലസ്ഥാനം കേന്ദ്രമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവത്കരണ നയങ്ങള്‍ രാജ്യത്തെ തകര്‍ക്കുകയാണെന്ന് റഹീം പറഞ്ഞു. ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനം ഗുരുതരമാണ്. നവംബര്‍ 15ന് ത്രിപുര ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്നും റഹീം പറഞ്ഞു. കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ചാലക ശക്തിയായി പ്രവര്‍ത്തിക്കുമെന്ന് എഎ റഹീം ചുമതലയേറ്റ ശേഷം പ്രതികരിച്ചു.പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായതോടെ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് റഹീം എത്തിയത്. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് എഎ റഹീം. ദേശീയ നേതൃത്വത്തിലേക്ക് നിയമനം ലഭിച്ചതോടെ റഹീം നിലവിലെ ചുമതലകള്‍ ഒഴിയും. പുതിയ സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഉടന്‍ തീരുമാനിക്കും.