Saturday, May 18, 2024
keralaNews

വയനാട്ടില്‍ വെടിയേറ്റ് യുവാവ് മരിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.

കല്‍പ്പറ്റ വയനാട് കമ്പളക്കാട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റു മരിച്ച കേസിലെ പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്.കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയന്‍ വെടിയേറ്റു മരിച്ചത്. ബന്ധു ശരത്തിനു വെടികൊണ്ടു മുഖത്തു പരുക്കേറ്റിരുന്നു.