Monday, May 20, 2024
Uncategorized

മ്യാന്‍മറിലെ സൈനിക ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങങ്ങള്‍

 ശക്തമായ നടപടി വേണമെന്ന് സൈനിക മേധാവികള്‍

ജനാധിപത്യത്തിനായി വാദിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തില്‍ സൈനിക മേധാവികള്‍. നിരായുധരായ ജനങ്ങളെ കൊന്നുതള്ളുന്നത് അത്യന്തം പ്രാകൃതമായ നടപടിയാണെന്നും ലോകരാജ്യങ്ങള്‍ ഉടന്‍ നടപടി സ്വീകരിക്ക ണമെന്നും സൈനിക മേധാവികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ മ്യാന്‍മറിനായി ചൈനയും റഷ്യയും രംഗത്തുള്ളത് ഏഷ്യന്‍ മേഖലയില്‍ ധ്രുവീകരണം സൃഷ്ടിച്ചിരിക്കുകയാണ്. മ്യാന്‍മറിലെ ജുന്റാ എന്ന വിളിപ്പേരുള്ള സൈനിക ഭരണകൂടം 114 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കുന്നതിന്റെ പേരില്‍ കൊലപ്പെടുത്തിയത്.

മ്യാന്‍മറില്‍ സൈനിക അട്ടിമറിക്കെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും മുന്നേ തന്നെ രംഗത്തെത്തിയിരുന്നു. ഇന്നലെ നടന്ന സംഭവത്തില്‍ ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ സൈനിക മേധാവികളാണ് പ്രതിഷേധം അറിയിച്ചത്.