Sunday, May 19, 2024
indiaNewsObituary

അനന്ത്നാഗ് ഏറ്റുമുട്ടല്‍: ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍: അനന്ത്നാഗ് ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഇന്നലെ മുതല്‍ കാണാതായ സൈനികനാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ കശ്മീരിലെ കോക്കര്‍നാഗിലെ ഗഡോളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് 19ലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡിവൈഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവര്‍ വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രിയില്‍ ഒരു സൈനികന്‍ കൂടി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ സൈനികന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്നലെ ആരംഭിച്ച ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. വനമേഖലയില്‍ നിന്ന് തുടര്‍ച്ചയായി സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടിരുന്നു. പ്രദേശത്ത് നിലയുറപ്പിച്ച ഭീകരരുടെ സ്ഥാനം കണ്ടെത്താനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ രജൗരിയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.