Sunday, May 5, 2024
indiaNewsSports

അത് ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍

ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ജാവലിനില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ നീരജ് ചോപ്രയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിന് ഉടമകളാക്കിയത്. ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്ബിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണം കൂടിയായി.

ഒളിമ്പിക്‌സില്‍ 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം അതേസമയം 2017ലെ ലോക ചാമ്ബ്യനും ടോക്യോയില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ഫൈനലില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടില്‍ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലില്‍ ജര്‍മന്‍ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടില്‍ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ 82.52 മീറ്റര്‍ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.