Sunday, May 12, 2024
keralaNewspolitics

അത് ഗണപതിവട്ടം; സുല്‍ത്താന്‍ ബത്തേരി അല്ല ….

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും – സുല്‍ത്താന്‍ ബത്തേരി അല്ലെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും, സുല്‍ത്താന്‍ ബത്തേരിയുടെ ആ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  ദേശീയ മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും ജയിച്ചാല്‍ പേരുമാറ്റുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണിപ്പോള്‍ കെ സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചത്. സുല്‍ത്താന്‍സ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ…? കോണ്‍ഗ്രസിനും – എല്‍ഡിഎഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താന്‍ ചോദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.