Saturday, May 4, 2024
keralaNews

അടുത്ത 24 മണിക്കൂറില്‍ തുലാവര്‍ഷം ആരംഭിക്കും

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കാലവര്‍ഷം പിന്‍വാങ്ങുന്നതിന് പിറകെ തുലാവര്‍ഷം തുടങ്ങാനാണ് സാധ്യത. കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടിട്ടുണ്ട്. നാളെ ശക്തമായ മഴ ഉണ്ടായേക്കാം. വരുന്ന അഞ്ച് ദിവസം വ്യാപകമായി മഴ കിട്ടാനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.