Thursday, May 2, 2024
keralaNewsObituary

22കാരിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 22- കാരി ഭര്‍തൃഗൃഹത്തില്‍ 15-ാംനാള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എട്ടുമാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിന്‍ എന്ന ഉണ്ണിയാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ വിപിനും – സോനയും ഒന്നര വര്‍ഷത്തോളം പ്രണയിച്ചശേഷം കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ 15-ാം നാള്‍ രാത്രി ഭര്‍ത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനില്‍ സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ   വിവാഹമായിരുന്നുവെങ്കിലും വിപിന്‍ നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. സോനയെ മനസികവും ശാരീരികവുമായി ഉപദ്രവിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. വിപിന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ സോന തൂങ്ങിമരിച്ചത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിന്‍ പറഞ്ഞത്. ഇതില്‍ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണെന്ന് തന്നെയാണെന്നാണ് നിഗമനം.