Monday, May 6, 2024
keralaNews

അഖില ഭാരത അയ്യപ്പസേവാസംഘം എരുമേലി അന്നദാന ക്യാമ്പ് തുടങ്ങി

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ അഖില ഭാരത അയ്യപ്പസേവാസംഘം അന്നദാന ക്യാമ്പ് തുടങ്ങി. അന്നദാന ക്യാമ്പ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സേവ സംഘം സംസ്ഥാന പ്രസി. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവസ്വം ഡെ.കമ്മീഷണർ ജി.ബൈജു, എ. ഒ സി .പി സതീഷ് കുമാർ,  ജമാഅത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, സെക്രട്ടറി സി എ എ കരീം, രാജീവ് കോന്നി, അനിയൻ എരുമേലി, ശശിധരൻ നായർ ചെറുവള്ളി, ക്യാമ്പ് ആഫീസർ രാജാറാം ചെന്നൈ എന്നിവർ സംസാരിച്ചു.