Friday, May 17, 2024
Uncategorized

അക്ഷയ ദിനമാചരിച്ചു

മുക്കൂട്ടുതറ : അക്ഷയ ദിനാചരണത്തിന്റെ ഭാഗമായി മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തില്‍ അക്ഷയ ദിനം ആചരിച്ചു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അക്ഷയ കേന്ദ്രം പ്രൊപ്രൈറ്റര്‍ എസ് . ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് , പഞ്ചായത്തംഗങ്ങളായ എം എസ് സതീഷ് കുമാര്‍ , മറിയാമ്മ ജോസഫ് , ജിജിമോള്‍ സജി എന്നിവര്‍ സംസാരിച്ചു.