100 കോടി പിഴ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മേയര്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ 100 കോടി പിഴ ചുമത്തിയ സംഭവത്തില്‍ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്.  മുന്‍ മേയര്‍മാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവില്‍ ആരും പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി കേന്ദ്രം ഹരിത ട്രൈബ്യൂണല്‍ ചുമത്തിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണം. കൊച്ചി കോര്‍പ്പറേഷനാണ് പിഴ ചുമത്തിയത്. തുക ഒരു മാസത്തിനകം അടയ്ക്കണം. ബ്രഹ്‌മപുരത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് മേയര്‍ രംഗത്തെത്തിയിരിക്കുന്നത് .