Sunday, May 19, 2024
keralaNewspolitics

സെമി കേഡര്‍ എന്താണെന്ന് അറിയില്ല ;എം.എം.ഹസന്‍

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുന്ന സെമി കേഡര്‍ എന്താണെന്ന് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സെമി കേഡര്‍ എന്താണെന്ന് സുധാകരനോട് തന്നെ ചോദിക്കണം. കേഡര്‍ പാര്‍ട്ടി എന്നും കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയെന്നുമാണ് താന്‍ കേട്ടിട്ടുള്ളത്. സെമി കേഡര്‍ ആദ്യമായി കേള്‍ക്കുകയാണ്. ഇതേക്കുറിച്ച് സുധാകരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ വിശദീകരിക്കുമെന്നും ഹസന്‍ പറഞ്ഞു.