Friday, May 17, 2024
keralaNews

സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന്‍ ഉത്തരവിനെതിരായ കേസ് നേരിട്ട് വാദിക്കും.

വത്തിക്കാന്‍ ഉത്തരവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് വാദിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. അഭിഭാഷകര്‍ വിസമ്മതിച്ചതിനാലാണ് താന്‍ നേരിട്ട് കേസ് വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടിക്കെതികരെ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതിയില്‍ വാദം നടത്തുക.’39 വര്‍ഷമായി താന്‍ മഠത്തില്‍ കഴിയുകയാണ്. ഇതുവരെ സഭാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല’. നീതി പീഠത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ കേസില്‍ സ്വയം വാദിക്കുന്നതെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.