Friday, April 26, 2024
keralaNews

ട്രെയിന്‍ തീവെയ്പ് കേസ് പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്റ്

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രില്‍ 20 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലില്‍ കിടക്കാന്‍ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും. പ്രതിയെ ജില്ല ജയിലിലേക്ക് മാറ്റി. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നല്‍കും. ഷാരൂഖിന്റെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തു .കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല .കാണാതായ ദിവസം മകന്‍ ബൈക്കില്‍ കയറി പോയി എന്ന അമ്മയുടെ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.